നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ചവരെ അപകീർത്തിപ്പെടുത്തി; കെ.പി. ശശികലക്കെതിരെ പൊലീസിൽ പരാതി

  1. Home
  2. Kerala

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ചവരെ അപകീർത്തിപ്പെടുത്തി; കെ.പി. ശശികലക്കെതിരെ പൊലീസിൽ പരാതി

k p sasikala


നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ചവരെയും കുടുംബത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി. ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകിയത്.

അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് കെ.പി. ശശികല നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, ശശികല തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചതായി കുടുംബവും ആരോപിച്ചു. മരിച്ച പെൺകുട്ടികളെ ശശികല അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുടുംബവും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലുണ്ടായ ദാരുണമായ അപകടത്തെ വർഗീയവൽക്കരിക്കാനും പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് കുമാർ, അമ്മ സജിത, പിതൃസഹോദരൻ എം.ആർ. അനിൽകുമാർ എന്നിവർ കുറ്റപ്പെടുത്തി.