ജപ്തി ഭീഷണി; പേരാമ്പ്രയിൽ വീട്ടമ്മ ജീവനൊടുക്കി

  1. Home
  2. Kerala

ജപ്തി ഭീഷണി; പേരാമ്പ്രയിൽ വീട്ടമ്മ ജീവനൊടുക്കി

dead


കോഴിക്കോട് പേരാമ്പ്രയിൽ ജപ്തി ഭീഷണിയിൽ വീട്ടമ്മ ജീവനൊടുക്കിയതായി പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി കവിതയാണ് മരിച്ചത്.ബാങ്കിൽനിന്ന് വായ്പയെടുത്തിരുന്ന കവിതയ്ക്ക് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പിനിടെയാണ് കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.