മാധ്യമപ്രവർത്തകയ്ക്ക് നേരെ ഭീഷണിയും അധിക്ഷേപവും; രാജീവ് ചന്ദ്രശേഖറിനെതിരെ ഡിജിപിക്ക് പരാതി
ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രസർക്കാർ മുൻ മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാർ ഡിജിപിക്ക് പരാതി നൽകി.ജോലി തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, അധിക്ഷേപം എന്നിവയാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഭീഷണി.
തിരുമല അനിലിന്റെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യത്തിന് 'ഞാൻ കാണിച്ചുതരാമെന്നായിരുന്നു' രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. 'നിങ്ങൾ ഏതു ചാനലാ മതി, അവിടെ ഇരുന്നാ മതി. നിങ്ങൾ ചോദിക്കരുത്. ഞാൻ മറുപടി തരില്ല' എന്നെല്ലാം രാജീവ് ചന്ദ്രശേഖർ ക്ഷുഭിതനായി പറഞ്ഞിരുന്നു
