കാക്കനാട് ആഡംബര ഫ്ലാറ്റിൽ നിന്ന് മൂന്നു ഗ്രാം എംഡിഎംഎയുമായി മൂന്നുപ്പേർ പിടിയിൽ

  1. Home
  2. Kerala

കാക്കനാട് ആഡംബര ഫ്ലാറ്റിൽ നിന്ന് മൂന്നു ഗ്രാം എംഡിഎംഎയുമായി മൂന്നുപ്പേർ പിടിയിൽ

Mdma


കാ​ക്ക​നാ​ട് ആ​ഡം​ബ​ര ​ഫ്ലാ​റ്റി​ൽ​ നി​ന്ന്‌ എംഡി​എം​എ​യു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. എ​ൻജിഒ ക്വാ​ർ​ട്ടേ​ഴ്സി​ന്​ സ​മീ​പം അ​മ്പാ​ടി​മൂ​ല എംഐ​ആ​ർ ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ് മൂ​ന്ന് ഗ്രാം ​എംഡി​എം​എ​യു​മാ​യി ത​മി​ഴ്നാ​ട് കു​രു​ടം​പാ​ള​യം സ്വ​ദേ​ശി​നി ക്ലാ​ര ജോ​യ്സ് (34), കു​ട്ട​മ്പു​ഴ സ്വ​ദേ​ശി​നി അ​ഞ്ജു​മോ​ൾ (27), പ​ത്ത​നം​തി​ട്ട മ​ല്ല​പ്പു​ഴ​ശ്ശേ​രി സ്വ​ദേ​ശി തെ​ല്ലി​ക്കാ​ല ചെ​ട്ടു​ക​ട​വി​ൽ ദീ​പു ദേ​വ​രാ​ജ​ൻ (21) എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്.

ഫ്ലാ​റ്റ് വാ​ട​ക​യ്‌​ക്ക് കോ​ട്ട​യം സ്വ​ദേ​ശി മ​നാ​ഫിന്റെ പേരിലാണ്. ര​ണ്ടു​മാ​സ​മാ​യി മ​നാ​ഫും അ​ഞ്ജു​വു​മാ​ണ് ഈ ഫ്ലാ​റ്റി​ൽ താമസിക്കുന്നത്. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ഈ ഫ്ലാറ്റിൽ വെച്ചാണ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

മ​യ​ക്കു​മ​രു​ന്ന് ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നാ​ണ് എ​ത്തി​ക്കു​ന്ന​ത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മനാഫ് നിലവിൽ ഒളിവിലാണ്. ഇയാളുടെ ര​ണ്ടു മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു. തൃ​ക്കാ​ക്ക​ര ഇ​ൻ​സ്പെ​ക്ട​ർ ആ​ർ ഷാ​ബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പ്ര​തി​ക​ളെ പിടികൂടിയത്.