അച്ചൻകോവിലാറിൽ മൂന്നു കുട്ടികൾ കുളിക്കാനിറങ്ങി; രണ്ടു പേർ മുങ്ങിമരിച്ചു

  1. Home
  2. Kerala

അച്ചൻകോവിലാറിൽ മൂന്നു കുട്ടികൾ കുളിക്കാനിറങ്ങി; രണ്ടു പേർ മുങ്ങിമരിച്ചു

Death


അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. തഴക്കര വെട്ടിയാറിൽ  ബന്ധുക്കളായ മൂന്നു കുട്ടികളായിരുന്നു കുളിക്കാൻ ഇറങ്ങിയത്. ഇതിൽ ഒരാൾ നീന്തി രക്ഷപ്പെട്ടു. മാവേലിക്കര വെട്ടിയാർ തറാൽ വടക്കേതിൽ അഭിമന്യു (15), ആദർശ് (17) എന്നിവരാണ് മരിച്ചത്.  വെട്ടിയാർ തറാൽ വടക്കേതിൽ ഉണ്ണികൃഷ്ണൻ (14) ആണ് രക്ഷപെട്ടത്.

വീട്ടിൽനിന്നും സൈക്കിൾ ചവിട്ടാൻ പോകുന്നുവെന്ന് പറഞ്ഞാണ് മൂന്നുപേരും പോയത്. പിന്നീട് കടവിൽ സൈക്കിൾ നിർത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോൾ അപകടം ഉണ്ടായതായാണ് വിവരം. ഇവർ കടവിലേക്കെത്തിയ സൈക്കിളുകൾ കരയിലുണ്ടായിരുന്നു.