കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ, ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടു

  1. Home
  2. Kerala

കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ, ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടു

accident


വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നമ്പിക്കൊല്ലി സ്വദേശി നാരായണൻ, ഭാര്യ സിജി, മകൻ അഭി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചുകയറുകയായിരുന്നു. നാരായണൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. സിജിയെയും അഭിയെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്