തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ മൂന്ന് കുഞ്ഞതിഥികൾ കൂടി
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ കഴിഞ്ഞ ദിവസം മൂന്ന് കുഞ്ഞതിഥികൾ കൂടി എത്തി.അമ്മത്തൊട്ടിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര കുട്ടികൾ എത്തുന്നത്. ആലപ്പുഴയിൽ നിന്ന് 20 ദിവസം പ്രായമായ കുഞ്ഞും തിരുവനന്തപുരത്ത് നിന്ന് രണ്ട് കുട്ടികളുമാണ് അമ്മത്തൊട്ടിലിലെത്തിയത്.തിരുവനന്തപുരത്ത് കിട്ടിയ കുട്ടികൾക്ക് രണ്ടാഴ്ചയാണ് പ്രായം. ഈ വർഷം ആകെ 23 കുട്ടികളെ കിട്ടിയെന്നും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ആലപ്പുഴയിലെ കുട്ടിക്ക് വീണ, തിരുവനന്തപുരത്തെ കുട്ടികൾക്ക് അഹിംസ അക്ഷര എന്നും പേരിട്ടു. ഈ വർഷം ആകെ കിട്ടിയത് 23 കുട്ടികളാണ്. 14 പെൺകുട്ടികളും 9 ആൺകുട്ടികളും.
