വൈക്കത്ത് മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ ഒരു പെൺകുട്ടി അടക്കമുള്ള മൂന്നു പേർ മുങ്ങി മരിച്ചു

  1. Home
  2. Kerala

വൈക്കത്ത് മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ ഒരു പെൺകുട്ടി അടക്കമുള്ള മൂന്നു പേർ മുങ്ങി മരിച്ചു

Drowned


വൈക്കം വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. മുണ്ടക്കൽ സ്വദേശി ജോൺസൺ (56), അലോഷി (16), ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അരയൻകാവ് സ്വദേശികളായ ഇവർ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. 

ആകെ ആറു പേരായിരുന്നു കുളിക്കാനിറങ്ങിയത്. ഇതിനിടെ മൂന്നു പേരെ കാണാതായതോടെ ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.