ട്യൂഷനെത്തിയ മൂന്ന് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

  1. Home
  2. Kerala

ട്യൂഷനെത്തിയ മൂന്ന് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

image


പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ നാലകത്തു വീട്ടിൽ നൗഷാദ് (52) ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്.

വീട്ടിൽ ട്യൂഷന് എത്തിയ കുട്ടികളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് കേസ്. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അതിക്രമത്തിന്റെ വിവരം പുറത്തറിഞ്ഞത്.

തുടർന്ന് രക്ഷിതാക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാതായി പൊലീസ് അറിയിച്ചു.