കൊച്ചിയിൽ അങ്കണവാടിയിൽ മൂന്നര വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

  1. Home
  2. Kerala

കൊച്ചിയിൽ അങ്കണവാടിയിൽ മൂന്നര വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

mattakuzhi child rape case.


കൊച്ചി എളമക്കരയിൽ അങ്കണവാടിയിൽ മൂന്നര വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ അങ്കണവാടിയിലാണ് സംഭവം നടന്നത്. സ്ഥിരമായി അങ്കണവാടിയിൽ എത്തുന്ന ഇരുപതുകാരനാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വീട്ടുകാരുടെ പരാതി.

യുവാവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾ നിലവിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി