പത്തനംതിട്ടയിൽ മൂന്നുവയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; കണ്ണിനും മുഖത്തിനും ഗുരുതര പരുക്ക്

  1. Home
  2. Kerala

പത്തനംതിട്ടയിൽ മൂന്നുവയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; കണ്ണിനും മുഖത്തിനും ഗുരുതര പരുക്ക്

kannur stray dog attack


പത്തനംതിട്ട ഓമല്ലൂരിൽ മൂന്നുവയസ്സുകാരിയെ തെരുവുനായ  കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും ഗുരുതരമായി പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം .ഗുരുതരമായി പരുക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്നായിരുന്നു ആക്രമണം ഉണ്ടായത്. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും നിരന്തരം പരാതികൾ ഉയരുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.