ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

  1. Home
  2. Kerala

ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

image


ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി കരിമ്പയിൽ ഇലാഹിയ സ്‌കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻപ്രേം - അഭിരാമി ദമ്പതികളുടെ ഇളയ മകൾ അല്ലി എന്ന അലംകൃതയാണ് മരിച്ചത്. മൂന്നു വയസായിരുന്നു.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. വീട്ടിലെ ഡൈനിങ് മേശയിൽ ഒറ്റയ്ക്ക് കയറുന്ന പതിവുണ്ടായിരുന്ന കുട്ടി വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കുട്ടി നിലത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലായിരുന്നു.ഉടൻ തന്നെ സമീപത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പിന്നീട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു.ഏക സഹോദരൻ : ആരുഷ്