പുളിക്കീഴിൽ മൂന്ന് വയസ്സുകാരിയുടെ മരണം കൊലപാതകം; മൂന്ന് വർഷത്തിന് ശേഷം അമ്മ പിടിയിൽ

  1. Home
  2. Kerala

പുളിക്കീഴിൽ മൂന്ന് വയസ്സുകാരിയുടെ മരണം കൊലപാതകം; മൂന്ന് വർഷത്തിന് ശേഷം അമ്മ പിടിയിൽ

police      


പത്തനംതിട്ടയിലെ പുളികീഴിൽ മൂന്ന് വര്‍ഷം മുമ്പ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയെ ആൺസുഹൃത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ പൊലീസിന് മൊഴി നൽകി.

സംഭവത്തിൽ കുട്ടിയുടെ അമ്മയെ മൂന്ന് വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കഴിഞ്ഞയാഴ്ച പാലക്കാട് നാടോടി സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് കുട്ടിയുടെ മരണത്തെക്കുറിച്ച് അമ്മ വെളിപ്പെടുത്തിയത്. വിവരം അറിഞ്ഞ പൊതുപ്രവർത്തകൻ പൊലീസിനെ അറിയിക്കുകയായിരുന്നു.

ചെങ്ങന്നൂരിൽ ആൺസുഹൃത്തുമായുള്ള ലൈംഗിക ബന്ധത്തിനിടെ കുട്ടി കരഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് മൊഴി. ദേഷ്യത്തിൽ ആൺസുഹൃത്ത് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം പുളിക്കീഴിലെ ചതുപ്പിൽ കുഴിച്ചിട്ടെന്നുമാണ് വിവരം. പ്രതിയായ ആൺസുഹൃത്തിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.