ആവേശകരമായ വിധി, സുപ്രീം കോടതി ഉത്തരവ് നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നത്; എം. വി. ഗോവിന്ദൻ

  1. Home
  2. Kerala

ആവേശകരമായ വിധി, സുപ്രീം കോടതി ഉത്തരവ് നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നത്; എം. വി. ഗോവിന്ദൻ

MV Govindan


സി.എം.ആർ.എൽ.-എക്‌സാലോജിക് കേസിലെ സുപ്രീം കോടതി വിധി നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന ഒന്നാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. പ്രതിപക്ഷ നേതാവും മുൻ‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ കേസ് കെട്ടിച്ചമക്കാൻ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾക്കുള്ള മറുപടിയാണ് കോടതി ഉത്തരവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. തങ്ങൾ ഉന്നയിച്ച ഓരോ കാര്യങ്ങളും ഉന്നത നീതിപീഠം അംഗീകരിച്ചത് ആവേശകരമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ എന്തുകൊണ്ട് അപ്പീൽ നൽകിയില്ലെന്ന് ചോദ്യമുന്നയിച്ച എം. വി. ഗോവിന്ദൻ, ധൃതിപിടിച്ച് എഫ്.ഐ.ആറുമായി മുന്നോട്ടുപോയ നടപടിയെ വിമർശിച്ചു. രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് ഇ.ഡി - വി.ഡി കൂട്ടുകെട്ടിനുള്ള കനത്ത തിരിച്ചടിയാണെന്ന് നിയമമന്ത്രി പി. രാജീവും പ്രതികരിച്ചു. അന്വേഷണം സ്റ്റേ ചെയ്തതോടെ എഫ്.ഐ.ആറിന്റെയും തുടർനടപടികളുടെയും സാധുത ഇല്ലാതായെന്നും, സർക്കാർ സ്വീകരിച്ച നിലപാട് ബി.ജെ.പിയോട് ചേർന്നുനിൽക്കുന്നതാണെന്ന് തോമസ് ഐസക്കും കുറ്റപ്പെടുത്തി.