കനത്തമഴ: തൃശ്ശൂരിൽ മരം കടപുഴകിവീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചു.

  1. Home
  2. Kerala

കനത്തമഴ: തൃശ്ശൂരിൽ മരം കടപുഴകിവീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചു.

image


തൃശ്ശൂരിൽ മരം കടപുഴകിവീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചു.കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്.ശ്രീനാരായണപുരം-പടിഞ്ഞാറെ വെമ്പല്ലൂർ റോഡിലെ പോഴങ്കാവ് ഭാഗത്താണ് അപകടമുണ്ടായത്. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരം ശക്തമായ മഴയിൽ കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു.അപകടസമയത്ത് ഇതുവഴി സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മണികണ്ഠൻ മരത്തിനടിയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് മരം മുറിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിച്ചു.