തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താൻ; എം വി ഗോവിന്ദന്‍

  1. Home
  2. Kerala

തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താൻ; എം വി ഗോവിന്ദന്‍

m v govindhan


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ഇഡിക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിലൂടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനാണ് ആദായനികുതി വകുപ്പ് ശ്രമിച്ചതെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. 

തെറ്റായ കാര്യങ്ങളാണ് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ന്യായമായ വാര്‍ത്തകളില്‍ വിയോജിപ്പില്ല. കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. ദേശീയ അടിസ്ഥാനത്തില്‍ സിപിഐഎമ്മിന് ഒരു പാന്‍ നമ്പറാണ് ഉള്ളത്. ഈ പാന്‍ നമ്പറാണ് ജില്ലാ കമ്മിറ്റികള്‍ ഉപയോഗിക്കുന്നത്. ബാങ്കിന്റെ വീഴ്ച കൊണ്ട് പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്‌നം.

അക്കൗണ്ട് മരവിപ്പിക്കുകയും പിന്‍വലിച്ച പണം തിരിച്ച് അടയ്ക്കാനും ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചു. പണം പിന്‍വലിക്കാനും ചെലവഴിക്കാനും പാര്‍ട്ടിക്ക് അധികാരം ഉണ്ട്.