കുന്നംകുളത്തുനിന്ന് ആന പാപ്പാന്മാർ ആകാൻ നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി

  1. Home
  2. Kerala

കുന്നംകുളത്തുനിന്ന് ആന പാപ്പാന്മാർ ആകാൻ നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി

letter


തൃശൂർ കുന്നംകുളത്തുനിന്ന് ആന പാപ്പാന്മാർ ആകാൻ നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. കുന്നംകുളത്തെ സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർഥികളാണ്‌ ഇന്നലെ കത്തെഴുതി വച്ച്‌ നാട്‌ വിട്ടത്‌.

 പഴഞ്ഞി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അരുണ്‍, അതുൽ കൃഷ്ണ ടിപി, അതുൽ കൃഷ്ണ എം എം, എന്നിവരെയാണ് ഇന്നലെ വൈകുന്നേരം കാണാതായത്. ആന പാപ്പാന്മാർ ആകാൻ നാടു വിടുകയാണെന്ന കത്തെഴുതി വെച്ച ശേഷമാണ് കുട്ടികൾ പോയത്. തങ്ങളെ തിരഞ്ഞ് പൊലീസ് വരണ്ടെന്നും മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്ന് കൊള്ളാമെന്നും കത്തിൽ പറയുന്നു. കോട്ടയത്തേക്ക് പോകുന്നുവെന്നാണ് കത്തിലുള്ളത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്.