വാകേരിയിൽ വീണ്ടും കടുവ ആക്രമണമെന്ന് നാട്ടുകാര്‍

  1. Home
  2. Kerala

വാകേരിയിൽ വീണ്ടും കടുവ ആക്രമണമെന്ന് നാട്ടുകാര്‍

kaduva


വയനാട്  വാകേരിയിൽ വീണ്ടും കടുവ ആക്രമണമെന്ന് നാട്ടുകാര്‍. വാകേരി തേൻകുഴിയിലാണ് സംഭവം. പുള്ളിമാനെ നായ കടിച്ചുകൊന്നുവെന്നാണ് വനം വകുപ്പ് അധികൃതരുടെ വാദം. എന്നാൽ കടുവയാണ് പുളളിമാനെ കടിച്ചുകൊന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മേഖലയിൽ കടുവയുടെ മുരൾച്ച ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. 

വാകേരിയിൽ നരഭോജി കടുവക്കായുളള തിരച്ചിൽ തുടരുകയാണ്. കടുവയെ പിടികൂടാനായി കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും പ്രത്യേക ദൗത്യസംഘം എത്തുമെന്ന് സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ വ്യക്തമാക്കി. ജനങ്ങളുടെ സമാധാന ജീവിതം നഷ്ടപ്പെട്ടു. കാപ്പി വിളവെടുക്കാൻ വനം വകുപ്പിന്റെ സംരക്ഷണം നൽകുമെന്ന് എംഎൽഎ അറിയിച്ചു.

തിരച്ചിലിനായി ഡോക്ടർ, ഷൂട്ടേഴ്സ്, പട്രോളിങ് ടീം എന്നിവർ ഉൾപ്പെടുന്ന 80 അംഗ സ്പെഷ്യൽ ടീം വാകേരിയിലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കടുവയെ പിടികൂടുന്നതിനായി കൂടുതൽ ക്യാമറകൾ, കൂടുതൽ തോക്ക് എന്നിവയും വനം വകുപ്പ് അനുവദിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയെ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.