കാലം പറഞ്ഞ കഥ' സിനിമ വിവാദം: അഫാന്റെ പിതാവിന്റെ വാദം തള്ളി സെൻസർ ബോർഡ് അഭിഭാഷക

  1. Home
  2. Kerala

കാലം പറഞ്ഞ കഥ' സിനിമ വിവാദം: അഫാന്റെ പിതാവിന്റെ വാദം തള്ളി സെൻസർ ബോർഡ് അഭിഭാഷക

image


വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 'കാലം പറഞ്ഞ കഥ' സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യത്തിൽ പ്രതി അഫാന്റെ പിതാവിന്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക. നിയമവിദഗ്ധ എന്ന നിലയിൽ സിനിമ കണ്ടുവെന്ന് അഭിഭാഷക വ്യക്തമാക്കി. വെഞ്ഞാറമൂട് കൂട്ടക്കൊല സിനിമക്ക് പ്രചോദനമായിട്ടുണ്ടാകാമെന്നും എന്നാൽ വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്നും സെൻസർ ബോർഡ് അഭിഭാഷക വിശദമാക്കി. കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്. ലഹരിക്കും ഓൺലൈൻ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് സിനിമയെന്നാണ് മനസിലാക്കുന്നതെന്നും സെൻസർ ബോർഡ് അഭിഭാഷക പറഞ്ഞു. അതേസമയം, സിനിമ അപകീർത്തികരമാണെന്ന വാദം ആവർത്തിക്കുകയാണ് പ്രതി അഫാന്റെ പിതാവ്  .വിഷയത്തിൽ  പിതാവ് നൽകിയ ഹർജി കോടതി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.