അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി ടിനി ടോം

  1. Home
  2. Kerala

അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി ടിനി ടോം

tiny tom    


നടി അൻസിബയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ടിനി ടോം. എറണാകുളം സെഷൻസ് കോടതിയിലാണ് ടിനി ടോം ജാമ്യാപേക്ഷ നൽകിയത്.അൻസിബയ്‌ക്കെതിരെ നടത്തിയ ജിഹാദി പരാമർശവുമായി ബന്ധപ്പെട്ടാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പരാമർശം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.