മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം; വാഹനത്തിലുണ്ടായിരുന്നത് കോളേജ് വിദ്യാർത്ഥികൾ, 2 പേർ മരിച്ചു

  1. Home
  2. Kerala

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം; വാഹനത്തിലുണ്ടായിരുന്നത് കോളേജ് വിദ്യാർത്ഥികൾ, 2 പേർ മരിച്ചു

accident


മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം രണ്ടായി. കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്.

40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ്. ഗുരുതര പരിക്കേറ്റ 3 പേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർക്ക് നിസാര പരിക്കുകൾ ഉണ്ട്. വാഹനത്തിൽ ഉണ്ടായിരുന്നത്.