ഇടുക്കി മറയൂരിൽ വിനോദസഞ്ചാരി പാറയിൽ നിന്ന് തെന്നി വീണ് മരിച്ചു
ഇടുക്കി ജില്ലയിലെ മറയൂരിൽ വിനോദസഞ്ചാരി പാറയിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു. കൊല്ലം ചിതറ സ്വദേശി ദീപക് (29) ആണ് മരിച്ചത്. കാന്തല്ലൂർ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു. . അപകടത്തിന് പിന്നാലെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചംഗ
സംഘത്തോടൊപ്പമാണ് ദീപക് മറയൂർ സന്ദർശിക്കാൻ എത്തിയിരുന്നത്
