ഡൽഹിയിലെ പ്രതിഷേധത്തിന് പിന്തുണയുമായി ടൊവിനോ തോമസ്
ഡൽഹിയിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി നടൻ ടൊവിനോ തോമസ്. സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി തീർച്ചയായും ഇതല്ലെന്ന് ടൊവിന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ശരിയും തെറ്റും ആപേക്ഷികമായിരിക്കാമെങ്കിലും, പക്ഷെ ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി തീർച്ചയായും ഇതല്ല. രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയർത്തുമ്പോൾ അവരെ അടിച്ചമർത്തുന്ന സേനാനീക്കം ഭാവിയെത്തന്നെയാണ് ഇല്ലാതാക്കുന്നത്. ജാതിമത ഭേദമന്യേയുള്ള ഇത്തരം പ്രവൃത്തികൾ ജാതി-മത വിശ്വാസത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് ചോർത്തിക്കളയുന്നതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.പ്രതിഷേധിച്ച വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തതെന്നും, അവർ പൊതുമുതൽ നശിപ്പിക്കുകയോ അക്രമങ്ങളിൽ ഏർപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്നും ടൊവിനോ ചോദിച്ചു.
