കണ്ണൂർ ടൗൺ എസ്.ഐയെയും സംഘത്തെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു; മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു

  1. Home
  2. Kerala

കണ്ണൂർ ടൗൺ എസ്.ഐയെയും സംഘത്തെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു; മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു

Town police


കണ്ണൂർ അത്താഴക്കുന്നിൽ ടൗൺ എസ്ഐയെയും സംഘത്തെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു. എസ്ഐ സി.എച്ച് നസീബ്, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വൈകീട്ട് പെട്രോളിങ്ങിനിടെ ക്ലബിനുള്ളിൽ മദ്യപിക്കുന്നത് കണ്ടാണ് പോലീസ് സംഘം അകത്തു കയറി പരിശോധിച്ചത്.

ഇതിനിടെ പുറത്തു നിന്ന് വാതിൽ പൂട്ടുകയും അകത്തുണ്ടായിരുന്നവർ അക്രമിക്കുകയും ചെയ്യുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന അഭയ്, അഖിലേഷ്, അൻവർ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് എസ് ഐ നസീബിന് തോളെല്ലിനു പരുക്കേറ്റിട്ടുണ്ട്.