അറ്റകുറ്റപ്പണിയെ തുടർന്ന് കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
അറ്റകുറ്റപ്പണിയെ തുടർന്ന് കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അമ്പായത്തോട് - പാൽചുരം പാതയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. നവംബർ 13 വരെ നിയന്ത്രണം തുടരും. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ നിടുംപൊയിൽ ചുരം വഴി കടന്നുപോകണമെന്ന് അധികൃതർ അറിയിപ്പ് നൽകി.
