മധുവിധു യാത്രയ്ക്കിടെ ദുരന്തം; ശ്രീലങ്കയിൽ സ്‌കൂബ ഡൈവിങ്ങിനിടെ മലയാളി യുവാവ് മരിച്ചു
മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഇർഫാൻ (28) ശ്രീലങ്കയിൽ സ്‌കൂബ ഡൈവിങ്ങിനിടെ മരിച്ചു. മധുവിധു ആഘോഷിക്കാനായി ശ്രീലങ്കയിലെ ട്രിങ്കോമാലിയിലേക്ക് പോയപ്പോഴാണ് ദുരന്തം സംഭവിച്ചത്.പറപ്പൂർ ചേക്കാലിമാട് അഞ്ചുകണ്ടൻ കോയയുടെയും നസീദയുടെയും മകനാണ് മുഹമ്മദ് ഇർഫാൻ. ഈ മാസം 8-നായിരുന്നു ഇർഫാന്റെയും ശിഫയുടെയും നിക്കാഹ്. ഭാര്യയ്ക്കും ബിസിനസ് പങ്കാളിയായ കൊടുവള്ളി സ്വദേശിക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഇർഫാൻ ശ്രീലങ്ക സന്ദർശിച്ചത്.
സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം.അരിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
