ഗതാഗത കമ്മീഷണർ സി.എച്ച്. നാഗരാജുവിനെ മാറ്റി; പകരം ജി. സ്പർജൻകുമാർ

  1. Home
  2. Kerala

ഗതാഗത കമ്മീഷണർ സി.എച്ച്. നാഗരാജുവിനെ മാറ്റി; പകരം ജി. സ്പർജൻകുമാർ

image


ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി. പകരം ദക്ഷിണ മേഖലാ ഐജി ജി സ്പര്‍ജന്‍കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഗതാഗത കമ്മീഷണർ പദവി ഐ.ജി. ഹെഡ്‌ക്വാർട്ടേഴ്‌സ് പദവിക്ക് തുല്യമാക്കിയിട്ടുണ്ട്. സി.എച്ച് നാഗരാജുവിന് ഇന്റലിജൻസ് ഐജിയുടെ ചുമതല നൽകി.തെക്കൻ മേഖലാ ഐജിയായി ആർ. നിശാന്തിനിയെയും നിയമിച്ചു. നേരത്തെ സ്‌പർജൻകുമാർ സൗത്ത് സോൺ ഐ.ജിയായി പ്രവർത്തിച്ചിരുന്നു.ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കി.ഭരണസൗകര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ നടപടി. ഗതാഗത വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പുതിയൊരു കമ്മീഷണര്‍ വേണമെന്ന ശക്തമായ നിലപാട് മന്ത്രി സി പി ജോൺ സ്വീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.