ശബരിമല ടെൻഡർ വ്യവസ്ഥ പരിഷ്‌കരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

  1. Home
  2. Kerala

ശബരിമല ടെൻഡർ വ്യവസ്ഥ പരിഷ്‌കരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

sabarimala


ശബരിമലയിലെ ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കരാറുകാർ സാധനങ്ങൾ സന്നിധാനത്ത് നേരിട്ട് എത്തിക്കണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കി.പകരം ഇനി കരാറുകാർ സാധനങ്ങൾ പമ്പയിൽ എത്തിച്ച് ദേവസ്വം ബോർഡിന് കൈമാറണം.

സാധനങ്ങള്‍ പമ്പയിലെ ദേവസ്വം ബോര്‍ഡിന്‍റെ സ്റ്റോറില്‍ സൂക്ഷിക്കും. ഇനി മുതല്‍ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി നിലവാരമുള്ള സാധനങ്ങള്‍ ബോര്‍ഡ് നേരിട്ട് സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കും. പൂജാസാധനങ്ങൾ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിനായി ദേവസ്വം ബോർഡ് രണ്ട് ട്രാക്ടറുകൾ വാങ്ങാനും തീരുമാനിച്ചു.

ശബരിമലയിലേക്ക് മിൽമയുടെ പേരിലുള്ള വ്യാജ നെയ്യ് എത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയത്. ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് പരിഷ്‌കാരങ്ങൾക്ക് അനുമതി നൽകിയത്.