തൃശ്ശൂരിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപ്പിടിച്ചു; വാഹനം മുഴുവനായി കത്തിനശിച്ചു

തൃശ്ശൂരിലെ ചേലക്കര കൊണ്ടാഴിയിൽ വെച്ച് കല്യാണ ഓട്ടത്തിലായിരുന്ന ട്രാവലറിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ല. എന്നാൽ ട്രാവലർ മുഴുവനായി കത്തി നശിച്ചു.
ആദ്യ ഘട്ടത്തിൽ കല്യാണ പരിപാടിക്കെത്തിയ ആളുകളെ ഓഡിറ്റോറിയത്തിൽ ഇറക്കിയ ശേഷം ബാക്കിയുള്ള ആളുകളെ കയറ്റാനായി പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ ഇയാളും രക്ഷപെട്ടു. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണനാണ് വാഹനം ഓടിച്ചിരുന്നത്. ട്രാവലിന് തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു.