അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു

  1. Home
  2. Kerala

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു

elephant


അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. പുതൂർ പട്ടണക്കൽ ഊരിലെ മുരുകനാണ് മരിച്ചത്. 40 വയസായിരുന്നു. രാത്രിയിൽ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടന ചവിട്ടി കൊന്നത്.റോഡിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.

അഗളി സര്‍ക്കാര് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.നഷ്ടപരിഹാരം ഉടൻ നൽകാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. മൂന്ന് മാസം മുമ്പ് മറ്റൊരു യുവാവിനെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു.