തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് വീണ്ടും തിരിച്ചടി

  1. Home
  2. Kerala

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് വീണ്ടും തിരിച്ചടി

K BABU


തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ ബാബുവിന് സുപ്രീം കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. ഹൈക്കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന കെ ബാബുവിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. വിചാരണ നടപടികളുമായി ഹൈക്കോടതിക്ക് മുന്നോട്ട് പോകാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കെ ബാബുവിന്റെ ഹർജി ജനുവരി 10ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, അഗസ്റ്റിൻ ജോർജ് മാസി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

മതചിഹ്നങ്ങൾ ദുരുപയോഗം ചെയ്താണ് കെ ബാബു വോട്ട് നേടിയത് എന്നും കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ ആക്ഷേപം. ഹർജി നിലനിൽക്കുമെന്നാണ് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയത്. ഈ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് കെ ബാബു ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സുപ്രീം കോടതി നേരത്തെ ആവശ്യം തള്ളിയിരുന്നു.