ജനകീയ നേതാവ് ഇ കെ നായനാർ വിട പറഞ്ഞിട്ട് ഇരുപത്തിരണ്ട് വർഷങ്ങൾ

  1. Home
  2. Kerala

ജനകീയ നേതാവ് ഇ കെ നായനാർ വിട പറഞ്ഞിട്ട് ഇരുപത്തിരണ്ട് വർഷങ്ങൾ

image


കേരളത്തിലെ ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവ് ഇ കെ നായനാർ വിട പറഞ്ഞിട്ട് ഇരുപത്തിരണ്ട് വർഷങ്ങൾ.പുതിയ മുഖ്യമന്ത്രി,ചർച്ചകളിൽ നിറയുമ്പോഴും , ഇന്നും അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരിമലയാളിയുടെ മനസുകളിൽ നിറഞ്ഞ് നിൽക്കുന്നു.

2004 മെയ് 19നാണ് ജനകീയ മുഖമായ ഇ കെ നായനാർ രാഷ്ട്രീയകേരളത്തോട് വിടപറഞ്ഞത്. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇ കെ നായനാർ സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ നേതാവ് എന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തമാണ്

ബാലസംഘത്തിലൂടെയായിരുന്നു അദ്ദേഹം പൊതുപ്രവർത്തനത്തിലേക്ക് കടന്ന് വന്നത്. കല്യാശേരി ഹയർ എലമെന്ററി സ്‌കൂളിൽ ദളിത് വിദ്യാർത്ഥി പ്രവേശനത്തിനായി സമരരംഗത്തിറങ്ങി. പിന്നീട് 1940 ലെ തൊഴിലാളി പണിമുടക്കിലൂടെ ആദ്യമായി ജയിലിൽ പോയി. മോറാഴ സമരം, കയ്യൂർ സമരം എന്നിങ്ങനെ കേരള ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത ഏടുകളായ സമരങ്ങളുടെ മുഖ്യപങ്കാളിയായി അദേഹം

നായനാരുടെ സരസവും ഫലിതപ്രദാനവുമായ പ്രസംഗശൈലിയും ഏറെ ശ്രദ്ധേയമായിരുന്നു. കുറിക്കുകൊള്ളുന്ന പരിഹാസവും ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളും ഫലിതത്തിന്റെ മേമ്പൊടിയുമെല്ലാം ഇടകലർത്തി നായനാർ പ്രസംഗിക്കുമ്പോൾ എത്ര രൂക്ഷമായ വിമർശനവും രാഷ്ട്രീയ എതിരാളികളെ വേദനിപ്പിച്ചിരുന്നില്ല മറിച്ച് രാഷ്ട്രീയ എതിരാളികളുടെ പോലും പ്രിയപ്പെട്ടവൻ എന്ന വിശേഷണം അദ്ദേഹത്തിന് നൽകി.22 വർഷങ്ങൾക്കു മുമ്പ് ഇ.കെ. നായനാരെ കേരളം യാത്രയാക്കിയപ്പോൾ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീണ്ട ആ ജനാവലി നമ്മളോട് പറഞ്ഞതും അദ്ദേഹം ഈ നാടിന് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്നാണ്