ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  1. Home
  2. Kerala

ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

     heavy rain    


ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലുള്ള ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന് പുറമെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം.