കളിക്കുന്നതിനിടെ റെയിൽവേ ട്രാക്കിലേക്ക് പോയി; ട്രെയിൻ തട്ടി രണ്ടരവയസ്സുകാരി മരിച്ചു

  1. Home
  2. Kerala

കളിക്കുന്നതിനിടെ റെയിൽവേ ട്രാക്കിലേക്ക് പോയി; ട്രെയിൻ തട്ടി രണ്ടരവയസ്സുകാരി മരിച്ചു

Train accident


വർക്കല ഇടവയിൽ ട്രെയിൻ തട്ടി രണ്ടുവയസ്സുകാരി മരിച്ചു. അബ്ദുൽ ഇസൂസിന്റെയും ഇസൂസിയുടെയും മകളായ സോഹ്റിൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു അപകടമുണ്ടായത്. സഹോദരങ്ങളുടെ കൂടെ കളിക്കുകയായിരുന്ന കുട്ടി വീടിനു മുന്നിലെ റെയിൽവേ ട്രാക്കിലേക്ക് പോകുകയായിരുന്നു. 

കുട്ടി ട്രാക്കിലേക്ക് പോയത് ആരും കണ്ടിരുന്നില്ല. ഇതിനിടെ കുട്ടിയെ കാണാതയതോടെ അമ്മ ബഹളം വച്ചു. ട്രാക്കിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ട് എത്തിയപ്പോഴാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. മൃതദേഹം വർക്കല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അയിരൂർ പോലീസ് അന്വേഷണം തുടങ്ങി.