വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പത്താംക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

  1. Home
  2. Kerala

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പത്താംക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

drowning


തിരുവനന്തപുരം വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പത്താംക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂർക്കോണം സ്വദേശികളായ ഗോകുൽ (15), നിഖിൽ (15) എന്നിവരാണ് മരിച്ചത്.
കീഴാറ്റിങ്ങൽ തൊപ്പിച്ചെന്ത പേരാണം കല്ലുകടവ് ഭാഗത്താണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരും സുഹൃത്തുക്കളോടൊപ്പം നദിയിൽ കുളിക്കാനിറങ്ങിയത്. കുളിക്കിടയിൽ ഇരുവരും ആഴത്തിലേക്ക് ഒഴുകിപ്പോയതായാണ് പ്രാഥമിക വിവരം.അപകടം ശ്രദ്ധയിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുകൾ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലൂർക്കോണം ഗവ. ഹൈസ്‌കൂകൂൾ വിദ്യാർഥികളാണ് ഇരുവരും.