തൊടുപുഴയിൽ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു

  1. Home
  2. Kerala

തൊടുപുഴയിൽ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു

dead


തൊടുപുഴ മുതലക്കോടത്ത് പൊളിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് മണ്ണിനടിയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു.

തലക്കോട് ഗേൾസ് ഹൈസ്‌കൂളിന് പിന്നിലുള്ള സാഞ്ചോ ഹോമിന്റെ കെട്ടിടമാണ് പൊളിക്കുന്നതിനിടെ തകർന്നുവീണത്. തൊടുപുഴ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റ തൊഴിലാളികളെ പുറത്തെടുത്തു. ഇവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.