മലപ്പുറത്ത് ദേശീയപാതയിൽ വാഹനപടത്തിൽ രണ്ടു പേർ മരിച്ചു, നാലുപേർക്ക് പരുക്ക്
മലപ്പുറത്ത് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പിൽ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറിയാണ് അപകടമുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാലുപേർക്ക് പരുക്കേറ്റു. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടമുണ്ടാകുമ്പോൾ പ്രദേശത്ത് ചെറിയ മഴയുണ്ടായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
