കൈക്കൂലികേസിൽ കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിൽ

  1. Home
  2. Kerala

കൈക്കൂലികേസിൽ കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിൽ

image


ഭൂമിയുടെ പേര് മാറ്റുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിലായി. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.

ഒരാളുടെ പക്കൽ നിന്ന് 5000 രൂപയും മറ്റൊരാളുടെ പക്കൽ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. കഴിഞ്ഞ മെയ് മാസമാണ് എളമക്കര സ്വദേശി കൊച്ചി കോർപ്പറേഷന്റെ സോണൽ ഓഫീസുമായി ബന്ധപ്പെടുന്നത്. ഭൂമിയുടെ പേര് മാറ്റുന്നതിനായി പലതവണയായിട്ട് കയറിയിറങ്ങി. ആ സമയത്താണ് ഉദ്യോഗസ്ഥർ എളമക്കര സ്വദേശിയോട് പണം ആവശ്യപ്പെടുന്നത്. ഇൻസ്‌പെക്ടർ മണികണ്ഠന് 2000 രൂപയും സൂപ്രണ്ടിന് 5000 രൂപയും നൽകണെമന്നാണ് ആവശ്യപ്പെട്ടത്. തുടർന്ന് എളമക്കര സ്വദേശി വിജിലൻസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കൈക്കൂലിയുമായി പിടിയിലാകുന്നത്.