വിതുരയിലെ ലോഡ്ജിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

വിതുരയിലെ ലോഡ്ജിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി

image


വിതുരയിലെ ഒരു ലോഡ്ജിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ബന്ധം ഇരുവരുടെയും വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് പ്രശ്‌നം ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പൊലീസ് കേസ് എടുത്തിരുന്നു.