തൃക്കരിപ്പൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് ബന്ധുക്കൾ അറസ്റ്റിൽ

  1. Home
  2. Kerala

തൃക്കരിപ്പൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് ബന്ധുക്കൾ അറസ്റ്റിൽ

crime


തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുക്കളായ രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് 70 വയസുകാരനും 48 വയസുകാരനും പീഡിപ്പിച്ചതെന്ന് പരാതി.
2019 മുതൽ 2022 വരെ പീഡനം നടന്നുവെന്നാണ് പരാതി. നിലവിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. വിദ്യാലയത്തിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.
സ്‌കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു