ചാരിവച്ച ബെഡ് ദേഹത്ത് വീണു; രണ്ടുവയസുകാരന് ദാരുണാന്ത്യം

ചുവരിൽ ചാരിവച്ചിരുന്ന ബെഡ് ദേഹത്ത് വീണ് രണ്ടുവയസുകാരൻ മരിച്ചു. കോഴിക്കോട് മുക്കം മണാശേരി പന്നൂളി സന്ദീപ് - ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം അമ്മ കുളിക്കാനായി പോയ സമയത്താണ് ബെഡ് തലയിലൂടെ വീണതെന്നാണ് കരുതുന്നത്.
അമ്മ തിരിച്ചെത്തിയപ്പോൾ കുട്ടി ബെഡിനടിയിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.