കേരളം കാണാനെത്തിയ യെമനി വിദ്യാർത്ഥികളായ രണ്ടുപേരെ കടലിൽ കാണാതായി

എറണാകുളം പുത്തുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് യെമൻ വിദ്യാർത്ഥികൾ കാണാതായി. കോയമ്പത്തൂർ ആസ്ഥാനമായ ഒരു കോളേജിലെ ഒമ്പത് യെമൻ വിദ്യാർത്ഥി സംഘത്തിലെ രണ്ടുപേരെയാണ് കാണാതായത് .ജുബ്രാൻ, അബ്ദുൾ സലാം എന്നിവരെയാണ് കാണാതായത്.
അവധിക്ക് കേരളം കാണാൻ എത്തിയതായിരുന്നു.ഞാറയ്ക്കൽ വളപ്പിൽ ബീച്ചിലാണ് ഇവർ കുളിക്കാനെത്തിയത്.പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാൽ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികൾ വിദ്യാർഥികളോട് പറഞ്ഞിരുന്നു. എന്നാൽ ഭാഷാപരമായ പ്രശ്‌നങ്ങൾ ഉള്ളതിനാലാകാം ഇവർക്ക് കാര്യം മനസ്സിലായില്ലെന്ന് വാർഡ് മെമ്പർ പറഞ്ഞു.കോസ്റ്റ്ഗാർഡും നാവികസേനയും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ ആരംഭിച്ചു