മോശമായ ടയറുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

  1. Home
  2. Kerala

മോശമായ ടയറുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

TYRE


കൊടുംചൂടിൽ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. കാലഹരണപ്പെട്ടതും കൂടുതൽ ഉപയോഗിച്ചതുമായ ടയറുകളിൽ ചൂട് കൂടുമ്പോൾ മർദ്ദം കൂടുന്നതിനാൽ അതിവേഗം പൊട്ടിപ്പോകും. അതുകൊണ്ടുതന്നെ ചൂടുകാലത്തെ യാത്രകളിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ചൂടും മൂലം കാലപ്പഴക്കം ചെന്ന ടയറുകൾ പൊട്ടാനുള്ള സാദ്ധ്യത കൂടുതലാണ്. ഉയർന്ന ചൂട് മൂലം ടയറുകളിൽ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം അപകടത്തിന് കാരണമാകുന്നു. - കേരള പോലീസ് പങ്കുവച്ച വീഡിയോയിൽ പറയുന്നു.

ടയറുകളുടെ കാലാവധി മിക്കപ്പോഴും കമ്പനി മാനുഫാക്ചറിംഗ് ചെയ്യുന്ന ഡേറ്റ് മുതൽ അടുത്ത അഞ്ചുവർഷം മുതൽ ആറുവർഷം വരെയാണ്. അതാണ് ഒരു ടയർ നല്ല ആരോഗ്യത്തോടെ ഇരിക്കുന്ന കാലം.  ‌

എന്നാണ് നിർമ്മിച്ചത് എന്നുള്ള തീയതി ‌‌ എല്ലാ ടയറുകളിലും എഴുതിയിട്ടുണ്ട്. രേഖപ്പെടുത്തിയിട്ടുള്ള നാലക്ക സംഖ്യകളിൽ ആദ്യത്തെ രണ്ട് സംഖ്യകൾ ഈ ടയർ നിർമ്മിച്ച ആഴ്ചയേയും അവസാനത്തെ രണ്ടക്കം ഇതിൻറെ വർഷത്തെയുമാണ് സൂചിപ്പിക്കുന്നത്. ഇനി ടയറുകൾ വാങ്ങുമ്പോൾ മാനുഫാക്ചറിംഗ് ഡേറ്റ് ‌കൃത്യമായിട്ട് നോക്കണം.

തേയ്മാനം സംഭവിച്ചിട്ട് ആളുടെ ഉപയോഗത്തോടൊപ്പം റീസൈക്ലിങ് ചെയ്തു വരുന്ന ടയറുകളുടെ ദീർഘകാല ഉപയോഗവും അപകട സാധ്യത വർദ്ധിപ്പിക്കും. 

ടയറുകളുടെ വിള്ളലും പൊട്ടലും പഴക്കവും അപകടങ്ങൾ വിളിച്ചുവരുത്തും.

മോശമായ ടയറുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. കേടായതോ, കാലാവധി കഴിഞ്ഞതുമായ ടയറുകൾ ഉപയോഗിച്ചാൽ വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് നോട്ടീസ് നൽകുകയും ഓരാഴ്ചക്കകം ടയറുകൾ മാറ്റിയില്ലെങ്കിൽ റിപ്പോർട്ട് ആർ.ടി.ഒയ്ക്ക് കെെമാറുകയുമാണ് ചെയ്യുന്നത്. ശേഷം വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. അതിനാൽ ടയറുകൾ കൃത്യമായി മാറ്റി ഉപയോഗിക്കുക.