വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാർട്ടിയോട് അനുമതി തേടി യു പ്രതിഭ; മകനെ അപമാനിച്ചെന്ന് പരാതി

  1. Home
  2. Kerala

വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാർട്ടിയോട് അനുമതി തേടി യു പ്രതിഭ; മകനെ അപമാനിച്ചെന്ന് പരാതി

u-prathibha


എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റിയുടെ അനുമതി തേടി കായംകുളം മുൻ എം.എൽ.എ യു പ്രതിഭ. മാധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി നടേശൻ തന്റെ മകനെ ക്രൂരമായി അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് വ്യക്തിഹത്യ നടത്തിയെന്നുമാണ് പ്രതിഭ ആരോപിക്കുന്നത്.

വെള്ളാപ്പള്ളിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതിനായി പാർട്ടി അടിയന്തിരമായി അനുമതി നൽകണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിഭ ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ, പ്രതിഭയുടെ ഈ ആവശ്യത്തിന് സി.പി.എം ജില്ലാ നേതൃത്വം നിലവിൽ അനുമതി നൽകിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.