യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്; സീറ്റ് വിഭജനം മുഖ്യ അജണ്ട
നിർണായക യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനമാണ് മുഖ്യ അജണ്ട. മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാനാണ് ശ്രമം. ലീഗിന് സീറ്റ് നൽകേണ്ടതില്ലെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു.
കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകും. വേഗത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാനാണ് യുഡിഎഫ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗം അവലോകനം ചെയ്യും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൺൻ്റോൺമെൻ്റ് ഹൗസ്സിലാണ് യോഗം ചേരുക.