ഏഴു മണിക്ക് ഗവർണറെ കാണാൻ യുഡിഎഫ് നീക്കം

  1. Home
  2. Kerala

ഏഴു മണിക്ക് ഗവർണറെ കാണാൻ യുഡിഎഫ് നീക്കം

image


സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ യുഡിഎഫ് ഇന്ന് ഗവർണറെ കാണും. രാത്രി ഏഴുമണിയോടെ വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർയെ സന്ദർശിക്കും. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് യുഡിഎഫ് നേതൃത്വം ആലോചിക്കുന്നത്.ഇതിനുമുമ്പായി വി.ഡി. സതീശൻ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ എന്നിവരെ സന്ദർശിച്ച് അനുഗ്രഹം തേടി.

വൈകീട്ട് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ ഹൈക്കമാൻഡ് പ്രതിനിധിയായ ദീപാദാസ് മുൻഷി ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും. രമേശ് ചെന്നിത്തല പങ്കെടുക്കാത്ത സാഹചര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അല്ലെങ്കിൽ സണ്ണി ജോസഫ് എന്നിവർ പേരുനിർദേശം നടത്തുമെന്നാണു സൂചന.വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷ പ്രകടനങ്ങൾ തുടരുകയാണ്