സ്വരാജിന് യുഡിഎഫിന്റെ ക്രോസ്സ് വോട്ട്: ആരോപണവുമായി അൻവർ

  1. Home
  2. Kerala

സ്വരാജിന് യുഡിഎഫിന്റെ ക്രോസ്സ് വോട്ട്: ആരോപണവുമായി അൻവർ

PV ANVAR


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് ഭയന്ന് യുഡിഎഫിൽ നിന്നും എം. സ്വരാജിന് ക്രോസ് വോട്ട് ചെയ്തു എന്നാണ് ആരോപണം. മണ്ഡലത്തിൽ ഇന്ന് നടത്തിയ ഫീൽഡ് ഡിയിൽ നിന്നാണ് തനിക്ക് ഇക്കാര്യം മനസിലായതെന്നും അൻവർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

നാളെ രാവിലെ 8 മണി മുതൽ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് എണ്ണിയ ഫലങ്ങളായിരിക്കും. ആ സമയത്ത് വരുന്ന ഫലത്തിൽ ആരും നിരാശരാകരുതെന്നും അൻവർ പറയുന്നു. യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെങ്കിലും അതിനെയും മറികടന്ന് താൻ വിജയിക്കുമെന്നും അൻവർ പറഞ്ഞു.നാളെ മാധ്യമങ്ങളെ കാണുമെന്നും അൻവർ കുറിപ്പിൽ പറയുന്നു.