കോഴിക്കോട് ഗർഭസ്ഥ ശിശു മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി ബന്ധുക്കൾ
കോഴിക്കോട് അഗസ്ത്യമുഴിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി ബന്ധുക്കൾ. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്‍ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. ശുപത്രി അധികൃതര്‍ സമയത്തിന് ചികിത്സ നല്‍കിയില്ലെന്നാണ് പരാതിഗർഭിണി അഞ്ചാം മാസം മുതൽ ഈ ആശുപത്രിയിലെ ഡോക്ടറുടെ പരിചരണത്തിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഈ മാസം 24-നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.എന്നാൽ അസ്വസ്ഥത അനുഭവപ്പെട്ട് നേരത്തെ ആശുപത്രിയിൽ എത്തിയിട്ടും പ്രവേശനം നൽകാൻ അധികൃതർ വിസമ്മതിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും അവർ ആരോപിച്ചു അവർ പറയുന്നു.സംഭവത്തിൽ ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
