കില കോളജിൽ ബിരുദ പ്രവേശനം; സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 11, 14 തീയതികളിൽ

  1. Home
  2. Kerala

കില കോളജിൽ ബിരുദ പ്രവേശനം; സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 11, 14 തീയതികളിൽ

plus one admission


തൃശൂർ മുളംകുന്നത്തുകാവിലെ കില ആസ്ഥാനത്ത് പ്രവർത്തിയ്ക്കുന്ന സ്വാശ്രയ സ്ഥാപനമായ കില കോളെജ് ഓഫ് ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസിൽ ഒന്നാം വർഷ ബിരുദ വിഷയങ്ങളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കാലിക്കറ്റ് സർവ്വകലാശാല അഫിലിയേഷനുള്ള കോഴ്സുകളായ ബിഎ റൂറൽ ഡവലപ്മെന്റ് ആന്റ് ഗവേണൻസ് ഓണേഴ്സ്, ബിഎ ജെൻഡർ ആൻ്റ് ഡവലപ്‌മെൻ്റ് സ്റ്റഡീസ് ഓണേഴ്സ‌് എന്നിവയിലേക്കാണ് ഈ മാസം 11, 14 തീയതികളിൽ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നത്.

മെറിറ്റ് ആന്റ് മാനെജ്‌മെന്റ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. 2026 ഫെബ്രുവരി 24-ന് ചേർന്ന കില എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം, കുറഞ്ഞത് 15 വിദ്യാർഥികൾ പ്രവേശനം നേടുന്ന പക്ഷം മാത്രമേ പ്രസ്‌തുത കോഴ്‌സിലേക്കുള്ള പ്രവേശനം സ്ഥിരീകരിക്കുകയുള്ളു.

സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കിലയുടെ ഔദ്യോഗിക വെബ്സൈറ്റിലോ കില കോളെജിൻ്റെ വെബ്സൈറ്റിലോ പ്രസിദ്ധീകരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി ഈ മാസം 10-നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ അവസരം.

ഒരു സെമസ്റ്ററിന്റെ ഫീസ് 10,080 രൂപയാണ്.

രജിസ്ട്രേഷൻ ലിങ്ക് :https://forms.gle/Yhx3kUjaRjVre8255