അച്ചടക്കരഹിതമായി പെരുമാറ്റം ; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം അരുവിക്കര പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പ്രശാന്ത്, അനിൽ, അച്ചു ശങ്കർ എന്നിവർക്കെതിരെയാണ് നടപടി.
ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥർ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്ത് കുമാറിന്റെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
സ്റ്റേഷനിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെ റൂറൽ എസ്.പി. അപ്രതീക്ഷിതമായി മിന്നൽ പരിശോധനയ്‌ക്കെത്തി. എസ്.പി. സ്റ്റേഷനിലെത്തിയത് അറിയാതിരുന്ന ഉദ്യോഗസ്ഥർ ആഘോഷത്തിൽ മുഴുകിയിരിക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അച്ചടക്കരഹിതവും അസ്വാഭാവികവുമായ പെരുമാറ്റം ഉണ്ടായതായി കണ്ടെത്തി.തുടർന്നാണ് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.
